ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണസമിതിക്കെതിരായ കായിക മന്ത്രാലയത്തിന്റെ സസ്പെന്ഷന് നിയമപരമായി നേരിടുമെന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ഫെഡറേഷന് പ്രസിഡന്റ് സഞ്ജയ് സിംഗ്. കായിക മന്ത്രാലയത്തിന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് സഞ്ജയ് സിംഗ് പറഞ്ഞു.
നിയമപരമായി നേരിടാനുള്ള ഒരുക്കങ്ങള്‍ നടത്തിവരികയാണെന്നും കായിക മന്ത്രാലയത്തിന്റെ സസ്പെന്ഷന് തീരുമാനത്തിനെതിരെ ഞങ്ങള്‍ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി. ലീഗല്‍ ടീം അതിനായി പ്രവര്‍ത്തിക്കുകയാണെന്നും സഞ്ജയ് സിങ്ങുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
‘എനിക്ക് ഇതുവരെ കത്ത് ലഭിച്ചിട്ടില്ല, ഞാന്‍ വിമാനത്തിലായിരുന്നു, എന്റെ പ്രവര്‍ത്തനം നിരോധിച്ചതായി കേട്ടു, തല്ക്കാലം അഭിപ്രായമൊന്നുമില്ല.’ – സഞ്ജയ് സിംഗ് വ്യക്തമാക്കി. ഡബ്ല്യുഎഫ്ഐക്കെതിരായ കായിക മന്ത്രാലയത്തിന്റെ നടപടിക്ക് പിന്നാലെയാണ് സഞ്ജയ് സിംഗിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക