ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഡ്രോണ്‍ ഉപയോഗിച്ച് എത്തിച്ച ആയുധങ്ങളും പണവും കണ്ടെടുത്തു. ഇന്ത്യയില്‍ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്കായി പാക് ഡ്രോണുകള്‍ ഇറക്കിയതാണ് പൊതികളെന്നാണ് നിഗമനം. അഖ്നൂര്‍ സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഗ്രാമത്തില്‍ സൈന്യവും പോലീസും നടത്തിയ പരിശോധനയിലാണ് സാധനങ്ങള്‍ കണ്ടെത്തിയത്.
രണ്ട് പൊതികളിലായാണ് സ്വര്‍ണവും ആയുധവും കണ്ടെടുത്തത്. ഖൗര്‍ പ്രദേശത്തെ ചന്നി ദേവാനോ ഗ്രാമത്തിലെ തുറസായ വയലിലാണ് പൊതികള്‍ കിടന്നിരുന്നത്. ബോംബ് സ്ക്വാഡിന്റെ സഹായത്തോടെ പൊതികള്‍ തുറന്ന് ആയുധങ്ങളും പണവും കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. ഒമ്പത് എംഎം ഇറ്റാലിയന്‍ നിര്‍മിത പിസ്റ്റള്‍, മൂന്ന് മാഗ്സിനുകള്‍, 30 റൗണ്ടുകള്‍, മൂന്ന് സ്ഫോടകവസ്തുക്കള്‍, മൂന്ന് ഐഇഡി ബാറ്ററികള്‍, ഒരു ഗ്രനേഡ്, 35,000 രൂപ എന്നിവയാണ് കണ്ടെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക