നെറ്റ്ഫ്ളിക്സ് ഇന്ത്യയില്‍ സ്ട്രീം ചെയ്ത മികച്ച 10 സിനിമകളില്‍ രണ്ടാം സ്ഥാനത്ത് ‘കൂടത്തായി’ ഡോക്യുമെന്ററി്. തെലുങ്ക് ചിത്രം ആദികേശവയാണ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. കൂടത്തായി കൊലക്കേസിനെ ആസ്പദമാക്കി ഇന്ത്യാ ടുഡേ-നെറ്റ്ഫ്ളിക്സ് ഒര്‍ജിനല്‍സ് ഒരുക്കിയ ഡൊക്യുമെന്ററിയാണ് ‘കറി ആന്‍ഡ് സയനേഡ്: ദ ജോളി ജോസഫ് കേസ്’
ഡിസംബര്‍ 22-നാണ് കൂടത്തായി കൂട്ടക്കൊലയുടെ പിന്നില്‍ മറഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍ അനാവരണം ചെയ്തുകൊണ്ടുള്ള ഡോക്യുമെന്ററി റിലീസ് ചെയ്തത്. ഒരു കുടുംബത്തിലെ ആറ് പേരുടെ ഞെട്ടിക്കുന്ന മരണങ്ങളും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച കുടുംബാംഗം തന്നെയായ ജോളിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ആസ്പദമാക്കിയുള്ള ഡോക്യുമെന്ററിയാണ് ‘കറി ആന്‍ഡ് സയനേഡ്: ദ ജോളി ജോസഫ്’.
ഇന്ത്യാ ടുഡേ ഒറിജിനല്‍സ് നിര്‍മ്മിച്ച മൂന്നാമത്തെ ഡോക്യുമെന്ററിയാണിത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ഡൊക്യുമെന്ററി സ്ട്രീം ചെയ്യുന്നുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ കഥാകൃത്ത് ശാലിനി ഉഷാദേവിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക