നല്ല സ്വാദിഷ്ടമായ സ്ട്രോബെറി ഏവർക്കും ഇഷ്ട്ടമാണ്. ദിവസവും എട്ട് സ്ട്രോബെറി വീതം കഴിക്കുന്നത് വിഷാദവും ഡിമെൻഷ്യയും തടയാൻ സഹായിക്കുമെന്നാണ് പുതിയ ഒരു പഠനം പറയുന്നത്.
സിൻസിനാറ്റി സർവകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് പഠനം നടത്തിയത്. ദിവസവും ഒരു കപ്പ് സ്ട്രോബെറി അല്ലെങ്കില്‍ എട്ട് സ്ട്രോബെറി വീതം 12 ആഴ്ച കഴിക്കുന്നത് ഓര്‍മ്മ ശക്തി കുറവിനെ തടയാനും മാനസികാവസ്ഥ മെച്ചപ്പെടാനും സഹായിക്കുമെന്നും ഗവേഷകർ പറയുന്നു.
രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് പഠനം നടത്തിയത്. ഒരു ഗ്രൂപ്പിന് ദിവസവും സ്ട്രോബെറി നല്കി. വിദഗ്ധർ രണ്ട് ഗ്രൂപ്പുകളെയും 12 ആഴ്ച നിരീക്ഷിച്ചു. പതിവായി സ്ട്രോബെറി കഴിച്ചവരില്‍ വിഷാദരോഗ ലക്ഷണങ്ങള്‍ കുറഞ്ഞതായും മെമ്മറി പവര്‍ വര്‍ധിച്ചതായും കണ്ടെത്തി എന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക