വിട്ടുമാറാത്ത ദഹനക്കേടാണ് പലരുടെയും പ്രശ്നം. ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചല്‍, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുവരുന്ന അവസ്ഥ, മലബന്ധം തുടങ്ങിയ ദഹനപ്രശ്നങ്ങള്‍ കാരണം ബുദ്ധിമുട്ടുന്നവരാണ് ഏറെയും.
ദഹനക്കേടിനെ തടയാന്‍ സഹായിച്ചേക്കാവുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
മഞ്ഞളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ഇതിലെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ ദഹനക്കേട് ഇല്ലാതാക്കാൻ സഹായിക്കും. അതിനാല്‍ ഡയറ്റില്‍ ഇവ ഉള്‍പ്പെടുത്തുന്നത് ദഹനക്കേടിനെ തടയാന്‍ സഹായിച്ചേക്കാം.
കുരുമുളകാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദഹനക്കേടിന്റെ ലക്ഷണങ്ങൾ ലഘൂകരിക്കാന്‍ ഇവയും സഹായിക്കും.
ഇഞ്ചിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി ഓക്കാനം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനുമൊക്കെ സഹായിക്കും.
പെരുംജീരകം ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചല്‍, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുവരുന്ന അവസ്ഥ തുടങ്ങിയവയെ തടയാനും ദഹനം മെച്ചപ്പെടുത്താനും പെരുംജീരകം ഡയറ്റില്‍ ഉള്‍പ്പെടുത്താം.
കറുവപ്പട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഗ്യാസ് കുറയ്ക്കാനും വയറുവേദനയെ ലഘൂകരിക്കാനും ദഹനം മെച്ചപ്പെടുത്താനും കറുവപ്പട്ട ഡയറ്റില്‍ ഉള്‍പ്പെടുത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക