പുളിയെന്ന് കേൾക്കുമ്പോള്‍ തന്നെ മിക്കവരുടെയും വായില്‍ വെള്ളം വരുമെന്നത് തീര്‍ച്ച. പുളിക്കാണെങ്കില്‍ ആരാധകരേറെയുണ്ട്. ഭക്ഷണാവശ്യങ്ങള്‍ക്കല്ലാതെയും വേറെയും പുളിക്ക് ഉപയോഗമുണ്ട്. അവ എന്താണെന്ന് അറിയാം
പുളി കൊണ്ട് ചെയ്യാവുന്ന ചില ക്ലീനിംഗ് പരിപാടികളാണ് ഇനി പരിചയപ്പെടുത്തുന്നത്.
അടുക്കളയിലെ സിങ്ക് കറ പിടിക്കുന്നത് മിക്കവര്‍ക്കും തലവേദനയാണ്. ഇത് വൃത്തിയാക്കിയെടുക്കാനും ഏറെ പാടാണ്. പക്ഷേ അല്പം പുളിയും ഉപ്പും ഉണ്ടെങ്കി സിങ്ക് പെട്ടെന്ന് വൃത്തിയാക്കാം. ആദ്യം ഉണങ്ങിക്കിടക്കുന്ന സിങ്കില്‍ അല്പം ഉപ്പ് വിതറണം. ശേഷം പുളി കൂടി കൂട്ടി നന്നായി ഉരയ്ക്കണം. ശേഷം വെള്ളമൊഴിച്ച് കഴുകിയാല്‍ തന്നെ സിങ്ക് വൃത്തിയായിക്കിട്ടും.
അടുക്കളയിലെ ചിമ്മിണി ഇതുപോലെ അഴുക്കടിഞ്ഞ് കറ പിടിച്ചിരിക്കുകയാണെങ്കില്‍ അതും പുളി കൂട്ടി വൃത്തിയാക്കാവുന്നതാണ്.
വെള്ളിയുടെ ആഭരണങ്ങള്‍, വെള്ളിപ്പാത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയെല്ലാം കാലം ചെല്ലുമ്പോള്‍ കറുത്ത നിറത്തിലേക്കെത്താം. ഇത് വൃത്തിയാക്കി പഴയ നിറത്തിലേക്കെത്തിക്കാനും പുളി സഹായിക്കും.
വെള്ളി പോലെ തന്നെ സ്റ്റീലിന്റെ പാത്രങ്ങളിലും ഉപകരണങ്ങളിലുമുള്ള കറയും അഴുക്കും നീക്കാനും പുളി സഹായകമാണ്. അതുപോലെ തന്നെ പാത്രങ്ങളിലെ ദുര്‍ഗന്ധം നീക്കാനും പുളി കൂട്ടി കഴുകുന്നത് നല്ലതാണ്.
ചെമ്പ് പാത്രങ്ങളും ഉപകരണങ്ങളും ആഭരണങ്ങളും ഇതുപോലെ കറുത്ത നിറത്തിലേക്ക് ആകുമ്പോഴോ അഴുക്കടിയുമ്പോഴോ എല്ലാം വൃത്തിയാക്കി തിരിച്ച് പഴയ നിറത്തിലേക്കും തിളക്കത്തിലേക്കുമെത്തിക്കാനും പുളി മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക