കോന്നി അടവി ഇക്കോ ടൂറിസം കേന്ദ്രത്തിൽ വിനോദസഞ്ചാരികൾക്ക് നേരെ തേനീച്ച ആക്രമണം. തേനീച്ചയുടെ ആക്രമണത്തിൽ 9 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
പരിക്കേറ്റവരെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ഗുരുതരമായി പരിക്കേറ്റയാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ടൂറിസം കേന്ദ്രത്തിൽ സന്ദർശകർക്ക് താൽക്കാലികമായി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
വനമേഖലയിൽ നിന്നും പെട്ടെന്ന് കൂട്ടത്തോടെ ഇളകിവന്ന് തേനീച്ചകൾ സഞ്ചാരികളെ ആക്രമിക്കാൻ കാരണമായതെന്തെന്ന് ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. 5 വാച്ചർമാർക്കും നാല് വിനോദസഞ്ചാരികൾക്കും ആണ് തേനീച്ചയുടെ കുത്തേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക