ആരോഗ്യമുള്ള ചർമ്മത്തിന് വിറ്റാമിൻ ഇ വളരെ ആവശ്യമാണ്. വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെ എന്ന് നോക്കാം.
ചീരയും മറ്റ് ഇലക്കറികളും വിറ്റാമിൻ ഇ യുടെ കലവറ ആണ്. ഇവ ചർമ്മം സംരക്ഷിക്കുന്നു.
ബ്രോക്കോളി പതിവായി കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചർമ്മത്തിന്റെ തിളക്കം വർധിപ്പിക്കുകയും ചെയ്യുന്നു.
ബദാം കുതിർത്ത് കഴിക്കുന്നത് ചർമ്മത്തെ തിളക്കമുള്ളതും ആരോഗ്യകരവുമാക്കുന്നു.
വിറ്റാമിൻ ഇ ലഭിക്കുന്ന മറ്റൊന്നാണ് നിലക്കടല. ഇത് ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം നിലനിർത്തി ജലാംശം നിലനിർത്തുകയും ചെയ്യുന്നു.
ക്രാൻബെറികളിലും ബ്ലാക്ക്ബെറികളിലും വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക