ശബരിമലയിൽ ട്രാക്ടർ മറിഞ്ഞ് അപകടമുണ്ടായതായി റിപ്പോർട്ട്. പാണ്ടി താവളത്തിന് സമീപമുള്ള മാഗുംണ്ട അയ്യപ്പ നിലയത്തിന് മുൻപിലാണ് ട്രാക്ടർ മറിഞ്ഞത്. അരി കയറ്റി വന്ന ട്രാക്ടർ ആണ് അപകടത്തിൽപെട്ടത്.
അതേസമയം അപകടത്തിൽ പരുക്കേറ്റ ഏഴ് പേരെ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവർ അടക്കം എട്ടുപേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. അതേസമയം ആരുടേയും പരുക്ക് ഗുരുതരമല്ല എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക