നമ്മളിൽ ഭൂരിഭാഗം പേരും ഇന്ന് ഉറങ്ങുന്നത് ഏറെ വൈകി ആണ്. പലർക്കും നേരെ ഉറക്കം പോലും ഇല്ല. ഈ കാരണം കൊണ്ട് തന്നെ നാം നേരിടുന്ന ഒരു പ്രശ്നം ആണ് കണ്ണിനടിയിലെ കറുപ്പ്. പല മാർഗങ്ങൾ നോക്കി പരാജയപെട്ടവർ ആണെങ്കിൽ കണ്ണിന് താഴേ ഉള്ള കറുപ്പ് മാറാൻ ഇവ പരീക്ഷിച്ചു നോക്കാം.
രണ്ട് ഗ്രീൻ ടീ ബാഗുകൾ നനച്ച് 20 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക. ശേഷം 10-15 മിനുട്ട് കണ്ണിന് മുകളിൽ വയ്ക്കുക. ഇത് മികച്ച ഒരു പരിഹാരം ആണ്.
ഉരുളക്കിഴങ്ങ് വട്ടത്തിൽ മുറിച്ചെടുത്ത് 10-15 മിനിറ്റ് നേരം കണ്ണിന് മുകളിൽ വയ്ക്കണം. ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന അന്നജം കണ്ണിന് താഴത്തെ കറുപ്പ് നിറം മാറ്റാൻ വളരെ ഫലപ്രദമാണ്.
തക്കാളി പിഴിഞ്ഞ് അതിന്റെ നീര് എടുക്കണം. ശേഷം ഒരു പഞ്ഞി ഉപയോഗിച്ച് കണ്ണിന് ചുറ്റും ഇത് പുരട്ടണം. 10 മിനിറ്റിന് ശേഷം നീര് കഴുകി കളയുക. ഇതും കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറ്റാൻ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക