പാലക്കാട് നടുപ്പുണിയിൽ അതിഥി തൊഴിലാളിയുടെ മൂന്ന് വയസുകാരിയായ കുഞ്ഞിന് നേരെ ലൈംഗികാതിക്രമം ഉണ്ടായതായി റിപ്പോർട്ട്. പുലർച്ചെ അഞ്ചര മണിയോടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സംഭവത്തിൽ വില്ലൂന്നി സ്വദേശിയായ 76 കാരനെ കൊഴിഞ്ഞാമ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു.
മാതാപിതാക്കൾക്കൊപ്പം റോഡരികിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിന് നേരെയാണ് അതിക്രമം ഉണ്ടായത്. കുഞ്ഞിനെ അക്രമി 50 മീറ്ററോളം ദൂരേയ്ക്ക് കൊണ്ടുപോയാണ് ചൂഷണത്തിനിരയാക്കിയത്.
സംഭവത്തിൽ കുഞ്ഞിന് ഗുരുതരമായ പരുക്കേറ്റിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം. കുന്നിന്റെ ഇപ്പോൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക