സംസ്ഥാനത്ത് ജെഎൻ.1 കോവിഡ് ഉപവകഭേദം വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കർണാടക സർക്കാർ രംഗത്ത്. പൊതുസ്ഥലത്ത് മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, രോഗബാധിതരായ വ്യക്തികൾക്കായി ഏഴ് ദിവസത്തെ ഹോം ഐസൊലേഷൻ, രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്കൂളുകളിലേക്ക് അയക്കാതിരിക്കുക തുടങ്ങിയ മുൻകരുതൽ നടപടികളിൽ ആണ് നിർദ്ദേശത്തിൽ ഉൾപ്പെടുന്നത്.
ചൊവ്വാഴ്ച ചേർന്ന അവലോകന യോഗത്തിലാണ് സർക്കാർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. പ്രായമായവരോടും രോഗങ്ങളുള്ളവരോടും മുൻകരുതൽ വാക്സിൻ സ്വീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഇത് സുഗമമാക്കുന്നതിന് കേന്ദ്രത്തിൽ നിന്ന് 30,000 ഡോസ് കോർബെവാക്സ് വാക്സിൻ വാങ്ങാൻ സർക്കാർ തീരുമാനിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം പുതുവത്സരാഘോഷങ്ങൾക്കും ഒത്തുചേരലുകൾക്കും സർക്കാർ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തുന്നില്ലെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു വ്യക്തമാക്കി. ഇക്കാര്യത്തിൽ സർക്കാർ വിശദമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക