ആരോഗ്യമുള്ള, തിളങ്ങുന്ന മുടി ഏവരുടെയും സ്വപ്നമാണ്. എന്നാൽ ഇതിന് പല മാർഗങ്ങളും പരീക്ഷിച്ചു പരാജയപെട്ടവരായിരിക്കും നമ്മളിൽ ഭൂരിഭാഗവും. ആരോഗ്യമുള്ള ചർമ്മവും മുടിയും നിലനിർത്താൻ മികച്ച ഭക്ഷണക്രമം ആവശ്യമാണ്.
മുടിയുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങൾ നോക്കാം
മുടി വളർച്ചയ്ക്ക് പ്രോട്ടീൻ അത്യാവശ്യമാണ്. ഇതിനായി മുട്ട കഴിക്കാം. മുട്ട മുടി വളർച്ചയ്ക്കും മഞ്ഞക്കരു മുടിയിൽ ജലാംശവും മിനുസവും നിലനിർത്താനും സഹായിക്കുന്നു.
അണ്ടിപ്പരിപ്പിൽ മുടി വളരാൻ സഹായിക്കുന്ന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ബദാം, വാൽനട്ട്, ഫ്ളാക്സ് സീഡുകൾ, മത്തങ്ങ വിത്തുകൾ, എള്ള് എന്നിവ കഴിക്കുന്നതും ആരോഗ്യമുള്ള മുടി ഉണ്ടാവാൻ സഹായിക്കും.
അവോക്കാഡോ തലയോട്ടിയുടെ ആരോഗ്യവും മുടിയുടെ വളർച്ചയും പ്രോത്സാഹിപ്പിക്കുന്നു. ഇതിൽ ആരോഗ്യകരമായ ഫാറ്റി ആസിഡുകൾ, ഫോളേറ്റ്, വിറ്റാമിനുകൾ കെ, സി എന്നിവ അടങ്ങിയിരിക്കുന്നു.
സാൽമണും മറ്റ് കൊഴുപ്പുള്ള മത്സ്യങ്ങളും നല്ല മുടിക്ക് ഏറെ നല്ലതാണ്. അവയിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 മുടി വളർച്ചയെ സഹായിക്കുന്നു.
ഭക്ഷണത്തിൽ വിറ്റാമിൻ സി ചേർക്കുന്നത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. വിറ്റാമിൻ സി ചർമ്മസംരക്ഷണത്തിനും മുടി സംരക്ഷണത്തിനും മികച്ചതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക