റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയും ഗുസ്തി താരങ്ങളും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന പ്രശ്നത്തിൽ പിന്തുണയറിയിച്ച് രാഹുൽ ഗാന്ധി രംഗത്ത്. ബജ്രംഗ് പുനിയുമായും മറ്റ് ഗുസ്തിതാരങ്ങളുമായും കോൺഗ്രസ് എംപി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.
ഹരിയാനയിലെ ഛരാ ഗ്രാമത്തിലെത്തിയാണ് ഗുസ്തി താരങ്ങളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയത്. 2022ലെ ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിലെ സ്വർണമെഡൽ ജേതാവും ഗ്രാമത്തിൽ നിന്നുള്ള ദീപക് പുനിയയും കൂടിക്കാഴ്ചയിൽ ഉണ്ടായിരുന്നു.
“ഒരു ഗുസ്തിക്കാരന്റെ ദൈനംദിന ജീവിതം എങ്ങനെ പോകുന്നു എന്ന് കാണാനാണ് അദ്ദേഹം വന്നത്. അദ്ദേഹം എന്നോടൊപ്പം ഗുസ്തി പിടിക്കുകയും വ്യായാമം ചെയ്യുകയും ചെയ്തു,” എന്ന് ബജ്രംഗ് പുനിയ മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക