നിങ്ങൾ പശു വളർത്തലിൽ താല്പര്യമുള്ള ഒരു കർഷകനാണോ? ശാസ്ത്രീയമായ പശു വളർത്തൽ എങ്ങനെ എന്ന് നിങ്ങൾക്ക് അറിയണോ? നിങ്ങൾ പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ ക്ഷീര കർഷകരാണെങ്കിൽ നിങ്ങൾക്ക് വേണ്ടി ശാസ്ത്രീയ പശു വളർത്തൽ എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുകയാണ് പാലക്കാട് ജില്ലയിലെ ആലത്തൂർ വാനൂരിലുള്ള ക്ഷീര പരിശീലന കേന്ദ്രം.
‘ശാസ്ത്രീയ പശുപരിപാലനം’ എന്ന വിഷയത്തിൽ 2024 ജനുവരി 3 മുതൽ 8 വരെയാണ് പരിശീലനം പരിപാടി സംഘടിപ്പിക്കുന്നത്. പ്രവേശന ഫീസ് ആയി 20 രൂപ ഈടാക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിനായി എത്തുന്നവർ ആധാർ/ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും ബാങ്ക് പാസ്ബുക്കിന്റെ പകർപ്പും കൊണ്ടുവരേണ്ടതാണ്.
ഡിസംബർ 30ന് വൈകുന്നേരം മൂന്ന് മണിക്ക് മുൻപ് പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 04922-226040,9446972314,9496839675,9544554288 എന്നീ ഫോൺ നമ്പറുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക