2024ൽ പുതിയതായി 3 വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ എത്തിക്കാൻ ഒരുങ്ങി കിയ. കിയ സോണറ്റ് എസ്യുവിക്ക് പുറമേ വൈദ്യുത വാഹനമായ ഇവി 9, കിയ കാർണിവൽ എം പി വി തുടങ്ങിയവയാണ് 2024ൽ കിയ വിപണിയിൽ ഇറക്കാൻ ഉദ്ദേശിക്കുന്ന വാഹനങ്ങൾ.
2024 അവസാനിക്കുന്നതിനു മുൻപ് നാലു മീറ്ററിനുള്ളിൽ വലിപ്പമുള്ള പുതിയൊരു വാഹനം കൂടി കിയ വിപണിയിൽ ഇറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാനുവൽ, ഐ എം ടി, ഓട്ടോമാറ്റിക് തുടങ്ങി 3 എൻജിൻ ഓപ്ഷനുകളിലാണ് കിയ സോണ്റ്റ എസ് യു വി എത്തുക.
ലെവൽ 1 അഡാസ് അടക്കമുള്ള സുരക്ഷാസൗകര്യങ്ങളും 10.25 ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും അകത്തും പുറത്തും ചെറിയ മാറ്റങ്ങളുമായി 2024 ജനുവരിയിൽ പുറത്തിറങ്ങുന്ന കിയ സോണിറ്റിന് 8 മുതൽ 15 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.
രണ്ട് 12.3 ഇഞ്ച് ഡിസ്പ്ലേയും സുരക്ഷാ ഫീച്ചറുകളുമായാണ് കിയ കാർണിവൽ എം പി വി എത്തുന്നത്. 11, 9, 7 സീറ്റ് ഓപ്ഷനുകളിൽഇവ ലഭ്യമാകും. 26 ലക്ഷം മുതൽ 35 ലക്ഷം രൂപ വരെയാണ് 2024 രണ്ടാം പകുതിയിൽ ഇറങ്ങുന്ന കാർണിവലിന് വില പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക