പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ പ്രശാന്ത് നാരായണൻ അന്തരിച്ചു. 51 വയസ്സായിരുന്നു. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
കഴിഞ്ഞ 30 വർഷക്കാലമായി ഇന്ത്യൻ തിയേറ്റർ രംഗത്തെ ശക്തമായ സാന്നിധ്യമായ അദ്ദേഹം പതിനഞ്ചാമത്തെ വയസ്സുമുതലാണ് നാടകങ്ങൾ എഴുതി തുടങ്ങിയത്. 60ൽ പരം നാടകങ്ങളുടെ സംവിധാനം നിർവഹിച്ച അദ്ദേഹം മുപ്പതോളം നാടകങ്ങൾ എഴുതുകയും ചെയ്തിട്ടുണ്ട്.
സൂപ്പർസ്റ്റാർ മോഹൻലാലിനെയും മുകേഷിനെയും ഉൾപ്പെടുത്തി അദ്ദേഹം ചെയ്ത ‘ഛായാമുഖി’ എന്ന നാടകം ഏറെശ്രദ്ധിക്കപ്പെട്ടിരുന്നു. നാടകകൃത്ത്, സംവിധായകൻ എന്നിവയ്ക്ക് പുറമേ നടൻ, കോളമിസ്റ്റ്, വാഗ്മി, കഥകളി നടൻ, കഥകളി സാഹിത്യകാരൻ, അധ്യാപകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലുംശ്രദ്ധ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക