അധ്യാപക നിയമന തട്ടിപ്പിലെ അഴിമതിയുമായി ബന്ധപ്പെട്ട ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ കൊൽക്കത്തയിൽ റെയ്ഡ്. കേന്ദ്ര അന്വേഷണ ഏജൻസിയുടെ നേതൃത്വത്തിൽ അഴിമതിയുമായി ബന്ധപ്പെട്ട ചാർട്ട് അക്കൗണ്ടന്റുമാർ, ബിസിനസുകാർ എന്നിവർ ഉൾപ്പെടെ നിരവധി വ്യക്തികളുടെ വസതികളിലും ഓഫീസുകളിലും പരിശോധന നടത്തി.
വ്യവസായികളായ സുബോധ് സച്ചാർ, അശോക് യഡുക ഇനിവരുടെ മണിക്തലയിലെ രണ്ട് ഫ്ലാറ്റുകളിലും ബുറാബസാറിലെ ചാർട്ടേർഡ് അക്കൗണ്ടിന്റെ വസതിയിലും അടക്കം കൊൽക്കത്തയിലെ 9 സ്ഥലങ്ങളിൽ റെയ്ഡ് നടന്നു എന്നതാണ് ലഭ്യമാക്കുന്ന വിവരം. ഇതുകൂടാതെ ഇ ഡി ഉദ്യോഗസ്ഥർ കക്കുർഗാച്ചി, ഇഎം ബൈപ്പാസ് എന്നിവിടങ്ങളിലും പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക