സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോകുന്ന ഗവര്‍ണറുടെ രീതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മാറ്റംവരുത്തിയതായി റിപ്പോർട്ട്. ഭേദഗതി ചെയ്ത ഹര്‍ജിയില്‍ നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനം എടുക്കുന്നതിന് മാര്‍ഗരേഖ പുറത്തിറക്കണമെന്നാണ് മാറ്റം വരുത്തിയ ഹര്‍ജിയിലെ ആവശ്യം.
അതേസമയം സമയക്രമം അടക്കം നിശ്ചയിക്കണമെന്നും സർക്കാർ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഭരണഘടനാപരമായ അധികാരങ്ങള്‍ വിനിയോഗിക്കുന്നതില്‍ ഗവര്‍ണര്‍ക്ക് വീഴ്ച പറ്റിയെന്നു വിധിക്കണം എന്നും ആവശ്യമുണ്ട് .
ഇത് കൂടാതെ ഗവര്‍ണറുടെ പരിഗണനയിലിരിക്കുന്ന ബില്ലുകളില്‍ അടിയന്തിരമായി തീരുമാനം എടുക്കാൻ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക