ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ അഞ്ച് സ്കൂളുകൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു. 91 ആമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചാണ് തിരുവനന്തപുരം ജില്ലയിലെ അഞ്ച് സ്കൂളുകൾക്ക് ഡിസംബർ 30 മുതൽ 2024 ജനുവരി ഒന്നു വരെ ജില്ലാ കളക്ടർ ഇൻചാർജ് അനിൽ ജോസ് ജെ പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
വർക്കല ഗവൺമെന്റ് മോഡൽ എച്ച് എസ്, വർക്കല ഗവൺമെന്റ് എൽ പി എസ്, ഞെക്കാട് ഗവൺമെന്റ് എച്ച് എസ് എസ്, വർക്കല എസ് ബി പുരം ഗവൺമെന്റ് എൽ പി എസ്, ചെറുന്നിയൂർ ഗവൺമെന്റ് എച്ച്എസ് എന്നീ സ്കൂളുകൾക്കാണ് കളക്ടർ അവധി നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക