ഇന്ത്യയിലെ ആദ്യ അൾട്രാ ഫാസ്റ്റ് ചാർജിങ് ഇ-ട്രോൺ ഹബ്ബിന് ആരംഭം കുറിച്ച് ഔഡി ഇന്ത്യ. ഇലക്ട്രിക് വാഹന വിപണിയിൽ കുതിപ്പിന് ഒരുങ്ങുന്ന ഔഡി ഇന്ത്യ മുംബൈയിലെ ബാന്ദ്ര കുർല ആദ്യ അൾട്രാ ഫാസ്റ്റ് ചാർജിങ് ഇ -ട്രോൺ ഹബ്ബ് ആരംഭിച്ചത്.
ഹരിത ഊർജ്ജം ഉപയോഗിച്ച് ചാർജ് സോണുമായി സഹകരിച്ച് രൂപകൽപ്പന ചെയ്ത അൾട്രാ ഫാസ്റ്റ് ചാർജറിന് 450 കിലോ വാട്ടാണ് ശേഷി. ഇലക്ട്രിക് കാർ നിരയിൽ ഔഡി ഇന്ത്യയ്ക്ക് ഔഡി ക്യൂ 8 50ഇ-ട്രോൺ, ക്യൂ8 55 ഇ-ട്രോൺ, ക്യൂ8 സ്പോർട് ബാക്ക് 50 ഇ-ട്രോൺ,ക്യൂ8 സ്പോർട് ബാക്ക് 55 ഇ-ട്രോൺ, ഇ-ട്രോൺ ജി ടി, ആർ എസ് ഇ-ട്രോൺ ജി ടി എന്നി ആറ് കാറുകളാണ് ഉള്ളത്.
രാജ്യത്ത് 140 തിലധികം ചാർജറുകളാണ് 73 നഗരങ്ങളിലായി ഔഡി ഇന്ത്യ സ്ഥാപിച്ചിരിക്കുന്നത്. മൈ ഔഡി കണക്ട് ആപ്പിൽ ചാർജ് മൈ ഔഡി സംവിധാനവും ഒറ്റ ആപ്പ് വഴി വിവിധ ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് ആക്സസ് ചെയ്യുന്നതിനായി കമ്പനി അവതരിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക