കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് ഇൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകും. നേരത്തെ പലതവണ ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എം എം വർഗീസിന് സമൻസ് അയച്ചിരുന്നുവെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ ഹാജരാകുന്നതിന് എം എം വർഗീസ് അസൗകര്യം അറിയിക്കുകയായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിച്ച സാഹചര്യത്തിലാണ് ഇപ്പോൾ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുൻപിൽ ഹാജരാകാൻ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എം എം വർഗീസിനെ മണിക്കൂറുകളോളം ചോദ്യം ചെയ്യലിന് വിധേയനാക്കിയിരുന്നു.
എം എം വർഗീസ് സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയായ സാഹചര്യത്തിൽ തൃശ്ശൂർ ജില്ലയിലെ 25 സഹകരണ ബാങ്കുകളുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടും ബാങ്കുകളുടെ ഭരണ സമിതികൾ നൽകാൻ തയ്യാറായില്ലെന്ന് കാണിച്ച് റിസർവ് ബാങ്ക്, കേന്ദ്ര ധനവകുപ്പ്, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവയ്ക്ക്എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക