തിളങ്ങുന്ന മുഖം ആഗ്രഹിക്കുന്നവരാണ് മിക്കവരും. ചര്‍മ്മസംരക്ഷണത്തിന്റെ പ്രാധാന ഘടകമാണ് മുഖത്തിന്റെ തിളക്കവും മിനുസവുമെല്ലാം. മുഖത്തിന്റെ തിളക്കത്തിനായി ഒട്ടനവധി മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നവരാണ് മിക്കവരും. മുഖത്ത് ആവി കൊള്ളിക്കുന്നത് ചര്‍മ്മത്തിലെ ആഘാതങ്ങള്‍ കുറയ്ക്കുന്നതിനും മാലിന്യങ്ങള്‍ നീക്കുന്നതിനും സഹായിക്കും. മുഖത്തെ പേശികള്‍ റിലാക്സ് ചെയ്യാനും ആവി കൊള്ളിക്കുന്നത് സഹായിക്കുന്നു.
നന്നായി വെള്ളം കുടിക്കുന്നത് ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുന്നു. അതുപോലെ തന്നെ ഭക്ഷണത്തില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്താം. പഴങ്ങളില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്റുകളും ചര്‍മ്മത്തെ പരിപോഷിപ്പിക്കുന്നു. വ്യായാമം പതിവാക്കാം ശരിയായ വ്യായാമം നിങ്ങളെ പോസിറ്റീവായിരിക്കാന്‍ സഹായിക്കുന്നു.
സംസ്കരിച്ച ഭക്ഷണ സാധനങ്ങളും, ഡീപ് ഫ്രൈ ഭക്ഷണങ്ങളും ചര്‍മ്മത്തിന് ദോഷം ചെയ്യുന്നു. മുഖക്കുരുവിനും മങ്ങിയ ചര്‍മ്മത്തിനും കാരണമാകുന്നു. ഉറങ്ങും മുന്‍പ് മേക്കപ്പുകള്‍ നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്. രാത്രിയിലെ നല്ല ഉറക്കം ചര്‍മ്മത്തിന്റെ ആരോഗ്യത്തില്‍ വളരെ പ്രധാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക