ഉപയോക്താക്കൾക്ക് ഏറെ സഹായകരമായ പുത്തൻ പരിഷ്കാരങ്ങളുമായി ഗൂഗിൾ മാപ്പ് വരുന്നു. മെഷീൻ ലേർണിംഗ് നിർദ്ദേശിക്കുന്ന നാഴികക്കല്ലുകളെ അടിസ്ഥാനമാക്കി സ്ഥലങ്ങൾ എളുപ്പത്തിൽ കണ്ടുപിടിക്കാനുള്ള സാങ്കേതികവിദ്യയായ ‘അഡ്രസ്സ് ഡിസ്ക്രിപ്റ്റേഴ്സ്’ ആണ് ഇവയിൽ ഏറ്റവും പ്രധാനപ്പെട്ട പരിഷ്കാരം. വരുംവർഷം ആദ്യം ഈ സേവനം ഉപയോക്താക്കൾക്ക് ലഭ്യമായി തുടങ്ങും.
അതുപോലെ തന്നെ വാഹന യാത്രക്കാർക്ക് ഇന്ധനം ലാഭിക്കാൻ സഹായകമായ ഫ്യൂവൽ എഫിഷ്യന്റ് റൂട്ടിംഗ്, സഞ്ചാരികൾക്ക് സഹായകമായ ലെൻസ് ഇൻ മാപ്സ്, ലൈവ് വ്യൂ വോക്കിങ് നാവിഗേഷൻ തുടങ്ങിയവയും പരിഷ്കരിച്ച ഗൂഗിൾ മാപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതുപോലെ തന്നെ ഒ എൻ ഡി സി യുടെയും നമ്മ യാത്രയുടെയും സഹകരണത്തോടെ ഗൂഗിൾ രൂപകല്പന ചെയ്ത ട്രെയിൻ യാത്രക്കാർക്ക് ആവശ്യമായ വിവരങ്ങൾ അപ്പപ്പോൾ നൽകുന്ന ആപ്പും പുതിയ ഗൂഗിൾ മാപ്പിൽ ഉൾപ്പെടുന്നു. ആദ്യഘട്ടത്തിൽ മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലെ ലോക്കൽ ട്രെയിനുകളിലാണ് ഇവ ലഭ്യമാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക