ന്യൂ ഇയർ ആഘോഷത്തോടനുബന്ധിച്ച് കൊച്ചി മെട്രോയുടെ സർവീസ് സമയം നീട്ടി. ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി ഡിസംബർ 31ന് രാത്രി 20 മിനിറ്റ് ഇടവിട്ട് സർവീസ് നടത്തുന്ന കൊച്ചി മെട്രോ ജനുവരി ഒന്നിന് പുലർച്ചെ ഒരു മണി വരെ സർവീസ് നടത്തും.
ആലുവ, എസ് എൻ ജംഗ്ഷൻ സ്റ്റേഷനുകളിൽ നിന്ന് പുലർച്ചെ ഒരു മണിക്കാകും അവസാന സർവീസ്. നഗരങ്ങളിൽ എങ്ങും നടക്കുന്ന പുതുവത്സര ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് യാത്രാക്ലേശം ഉണ്ടാവാതിരിക്കാനായാണ് കൊച്ചി മെട്രോ സർവീസ് പുന ക്രമീകരിച്ചിരിക്കുന്നത്.
പുതുവത്സര ആഘോഷങ്ങൾക്ക് നഗരത്തിൽ എത്തുന്നവർക്ക് ഗതാഗതക്കുരുക്കിൽ പെടാതെ തിരികെ പോകുന്നതിന് കൊച്ചി മെട്രോയുടെ സർവീസ് സഹായകരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക