മുംബൈയില്‍ 75 കോടിയുടെ ആഡംബര ബംഗ്ലാവ് സ്വന്തമാക്കി നടൻ ജോണ്‍ എബ്രഹാം. മുംബൈയിലെ ഖാര് പ്രദേശത്താണ് 13,138 ചതുരശ്രയടി വിസ്തീര്‍ണമുള്ള ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. ഖാറിലെ പ്രശസ്തമായ ലിങ്കിങ് റോഡിലാണ് ബംഗ്ലാവ്.
പ്രവീണ്‍ നതലാല് ഷാ എന്ന 81-കാരന്റെ പ്രോപര്‍ട്ടിയാണ് താരം വാങ്ങിയത്. ഇന്ത്യയിലെ തന്നെ മൂന്നാമത്തെ വലിയ റീട്ടെയില്‍ ഹൈ സ്ട്രീറ്റാണ് ഖാര്.
ചതുരശ്രയടിക്ക് 40,000 രൂപ മുതല്‍ 90,000 രൂപ വരെയാണ് ഇവിടുത്തെ വില. 2023 ഡിസംബര്‍ 27-നാണ് ജോണ്‍ എബ്രഹാം ഇടപാട് രജിസ്റ്റര്‍ ചെയ്തത്. ബംഗ്ലാവിന് 70.83 കോടിയും സ്റ്റാമ്പ് ഡ്യൂട്ടിയായി 4.25 കോടി രൂപ നല്‍കുകയും ചെയ്തു. നിര്‍മല്‍ ഭുവന് എന്നാണ് ജോണ്‍ എബ്രഹാമിന്റെ ഈ ബംഗ്ലാവിന്റെ പേര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക