കണ്ണൂര്‍: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് പരിക്ക്. മേഷണക്കേസ് പ്രതി നൗഫലിനാണ് പരിക്കേറ്റത്. കാപ്പ തടവുകാരനായ അശ്വിന് ആക്രമിച്ചെന്നാണ് മൊഴി.
ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം. പതിനൊന്നാം ബ്ലോക്കിന് സമീപമാണ് തടവുകാർ ഏറ്റുമുട്ടിയത്.
സംഭവത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.
സമാനമയ രീതിയില്‍ മുമ്പും കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാര്‍ ഏറ്റുമുട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക