ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഡ്രസ്സ് കോഡ് നിർബന്ധമാക്കിയ ഉത്തരവ് പ്രാബല്യത്തിൽ വന്നു. ജനുവരി ഒന്നു മുതൽ ഡ്രസ്സ് കോഡ് നിർബന്ധമാക്കി കൊണ്ടുള്ള ഉത്തരവാണ് നിലവിൽ വന്നത്.
പാവാട, ഷോർട്സ്, ജീൻസ് തുടങ്ങിയവ ക്ഷേത്ര പരിസരത്ത് നിരോധിച്ചതായി അധികൃതർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെത്തിയ സ്ത്രീകൾ സാരിയും ചുരിദാറും ധരിച്ചും പുരുഷന്മാർ മുണ്ട് ധരിച്ചുമാണ് എത്തിയത്.
ക്ഷേത്ര പരിസരത്ത് ഗുഡ്ക, പാൻ, പ്ലാസ്റ്റിക്,പോളിത്തീൻ എന്നിവ ഉപയോഗിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക