മലയാളി താരം അനുപമ പരമേശ്വരൻ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘തില്ലു സ്ക്വയർ’ ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഗ്ലാമറസ് ലുക്കിൽ അനുപമ എത്തുന്ന ചിത്രം സെപ്റ്റംബർ 15നാണ് തിയേറ്ററുകളിൽ എത്തുക. സിദ്ധു ജൊന്നാലഗഡ നായക കഥാപാത്രമായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മാലിക് റാം ആണ്.
2022ൽ പുറത്തിറങ്ങിയ ക്രൈം കോമഡി ചിത്രം ‘ഡിലെ തില്ലു’ വിന്റെ തുടർഭാഗമായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ തന്റെ കരിയറിലെ ഏറ്റവും ഗ്ലാമറസായ വേഷത്തിലാണ് അനുപമ എത്തുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പുതുവർഷ ദിനത്തോടനുബന്ധിച്ചാണ് പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക