പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന മോഹൻലാൽ ചിത്രം ‘മലൈക്കോട്ടെ വാലിബൻ’ ഹിന്ദിയിൽ സെൻസറിങ് പൂർത്തിയാക്കി. മുംബൈയിലാണ് ചിത്രം സെൻസറിംഗ് പൂർത്തിയാക്കിയത്.
വമ്പൻ മുതൽമുടക്കിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമായ വാലിബൻ 127 മിനിറ്റ് സമയ ദൈർഘ്യത്തിലാണ് എത്തുന്നത്. ഫാന്റസി ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ പി എസ് റഫീക്കും ഛായാഗ്രഹണം മധു നീലകണ്ഠനും ആണ് നിർവഹിക്കുന്നത്.
മാക്സ് ലാബ്, സെഞ്ച്വറി, ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, സരിഗമ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം ജനുവരി 25നാണ് തിയേറ്ററുകളിൽ എത്തുക. സൊനാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങിയവർ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക