കനത്ത മൂടൽ മഞ്ഞിൽ മുങ്ങിയിരിക്കുകയാണ് ഡൽഹി. ഉത്തർപ്രദേശ്, ചണ്ഡീഗഢ്, രാജസ്ഥാൻ, ബിഹാർ, മധ്യപ്രദേശ് ത്രിപുര എന്നിവിടങ്ങളിലും കനത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്.
മൂടൽമഞ്ഞിനെ തുടർന്ന് ദൃശ്യപരത കുറവായതിനാൽ ഡൽഹി വിമാനത്താവളത്തിലെ നിരവധി വിമാന സർവീസുകൾ വൈകി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.രാവിലെ 5.30 വരെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 25 മുതൽ 500 മീറ്റർ വരെ ദൃശ്യപരതയാണ് രേഖപ്പെടുത്തിയത്.
ഉത്തർപ്രദേശിലെ ബറേലി- 25, ലഖ്നൗ- 25, പ്രയാഗ്രാജ്- 50, വാരണാസി- 50, ഗോരഖ്പൂർ- 200 എന്നിങ്ങനെ ആണ് ദൃശ്യപരത രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക