പട്ടിക്കാട് ജാമിഅ നൂരിയ്യ സമ്മേളനത്തിൽ സമസ്ത യുവ നേതാക്കളെ തഴഞ്ഞ സംഭവത്തിൽ ഒരു വിഭാഗം സമസ്ത പ്രവർത്തകർ സ്വാദിഖലി തങ്ങൾക്ക് കത്ത് നൽകിയതായി റിപ്പോർട്ട്. എസ്കെഎസ്എസ്എഫ്, എസ്വൈഎസ് ജില്ലാ സംസ്ഥാന ഭാരവാഹികളടങ്ങിയ സംഘമാണ് കത്ത് നൽകിയത്.
നേതാക്കളെ തഴഞ്ഞത് വേദനിപ്പിക്കുന്ന കാര്യങ്ങളാണ് ഉണ്ടായത് എന്നാണ് കത്തിൽ പറയുന്നത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. സമസ്ത യുവനേതാക്കളെ പങ്കെടുപ്പിക്കണമെന്നും കത്തിൽ ആവശ്യമുണ്ട്. അതേസമയം പരിഗണിക്കാമെന്ന് സാദിഖലി തങ്ങൾ മറുപടി നൽകിയെന്ന് പ്രവർത്തകർ പറയുന്നു.
ജാമിഅ നൂരിയ്യയുടെ പ്രസിഡന്റ് ആണ് സാദിഖലി തങ്ങൾ. സമ്മേളന നഗരിയിൽ വെച്ചാണ് കത്തു നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക