മുൾട്ടാണി മിട്ടി അല്ലെങ്കിൽ ഫുള്ളേഴ്സ് എർത്ത് ചർമ്മത്തിന്റെ പ്രശ്നങ്ങളെ അകറ്റി നിർത്താൻ മികച്ച ഒരു പദാർത്ഥമാണ്. സിങ്ക്, സിലിക്ക, ഓക്സൈഡുകൾ, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളാൽ നിറഞ്ഞ ഇത് എല്ലാ തരം ചർമ്മങ്ങളിലും മികച്ച ഫലം നൽകും.
മുൾട്ടാണി മിട്ടിയുടെ ചില ഫേസ് പാക്കുകൾ പരിചയപ്പെടാം.
എണ്ണമയമുള്ളതും മുഖക്കുരു ഉള്ളതുമായ ചർമ്മത്തിന്
എണ്ണമയമുള്ളതും മുഖക്കുരു ഉള്ളതുമായ ചർമ്മത്തിന് മുൾട്ടാണി മിട്ടി, ചന്ദനം, മഞ്ഞൾ എന്നിവ ചേർത്ത് ഫേസ്പാക്ക് ഉണ്ടാക്കി പുരട്ടുന്നത് ഗുണകരമാണ്.
എണ്ണമയമുള്ള ചർമ്മത്തിലെ വലിയ സുഷിരങ്ങൾ, മുഖക്കുരു, ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ്, മങ്ങിയ ചർമ്മം തുടങ്ങിയ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സഹായിക്കും. കൂടാതെ, ഇതിൽ മഗ്നീഷ്യം ക്ലോറൈഡ് ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ മുഖക്കുരു കുറയ്ക്കാൻ സഹായിക്കുന്നു.
വരണ്ട ചർമ്മത്തിന് മുൾട്ടാണി മിട്ടി, തൈര് എന്നിവ ചേർത്ത് ഫേസ്പാക്ക് ഉണ്ടാക്കാം. ഇത് നിങ്ങളുടെ ചർമ്മത്തെ വരൾച്ചയിൽ നിന്നും ചുണങ്ങു, ചുവപ്പ്, ചൊറിച്ചിൽ തുടങ്ങിയ മറ്റ് ചർമ്മ പ്രശ്നങ്ങളിൽ നിന്നും രക്ഷിക്കും.
സാധാരണ ചർമ്മത്തിന് മുൾട്ടാണി മിട്ടി, പപ്പായ, റോസ് വാട്ടർ എന്നിവ ചേർത്ത് ഫേസ്പാക്ക് ഉണ്ടാക്കി ഇടുക. ഇത് നിങ്ങളുടെ ചർമ്മത്തെ നന്നായി ഈർപ്പമുള്ളതും ആരോഗ്യകരവുമാക്കാൻ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക