മമ്മൂട്ടിയുടെ ‘ഭ്രമയുഗം’ സിനിമയുടെ ബ്ലാക് ആൻഡ് വൈറ്റ് കോമ്പോയിൽ ഇതുവരെ കാണാത്ത വ്യത്യസ്തത നിറഞ്ഞ പോസ്റ്റുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രത്തിന്റേതാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന പോസ്റ്റർ.
നടിയും മോഡലുമായ അമാൽഡ ലിസ് ആണ് പോസ്റ്ററിൽ ഉള്ളത്. നടി ഭ്രമയുഗത്തിൽ ഉണ്ടെന്ന വിവരം നേരത്തെ പുറത്തുവന്നതാണ്. അരയിൽ തിളങ്ങുന്ന ഒട്ടിയാണവും കാലിൽ തളയും ഇട്ട് കയ്യിൽ വളയണിഞ്ഞും നിൽക്കുന്ന അമാൽഡയെ പോസ്റ്ററിൽ കാണാം. മുഖം വ്യക്തമാക്കാത്ത തരത്തിലുള്ളതാണ് പോസ്റ്റർ.
ദുൽഖർ സൽമാനെ നായകനാക്കി രജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധനേടിയ നടിയാണ് അമാൽഡ ലിസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക