തിരുവനന്തപുരം കമലേശ്വരത്ത് സുഹൃത്തിനെ യുവാവ് വെട്ടിക്കൊന്നതായി റിപ്പോർട്ട്. കമലേശ്വരം സ്വദേശി സുജിത്ത് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് ജയനെ പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്തു.
മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ആര്യംകുഴിയിലെ ഒറ്റമുറി വീട്ടിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
അതേസമയം കൊലപാതകം നടത്തിയ ശേഷം പ്രതി മൃതദേഹം കുളിപ്പിച്ചു കിടത്തി എന്നും ഇതിന് ശേഷം സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു എന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ട്. ക്രിമിനൽ പശ്ചാത്തലം ഉള്ളയാളാണ് പ്രതി എന്നും പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക