നിരവധി ഭീകരാക്രമണങ്ങളിൽ പ്രതിയായ മോസ്റ്റ് വാണ്ടഡ് ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ അഹമ്മദ് മട്ടൂ പോലീസിന്റെ പിടിയിലായി. ഡൽഹിയിൽ നിന്നാണ് ഇയാളെ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽഅറസ്റ്റ് ചെയ്തത്.
ജമ്മു കാശ്മീരിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളിൽ പ്രതിയായ ഇയാളുടെ തലയ്ക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സോപ്പോറിലെ താമസക്കാരനായ മട്ടൂ നിരവധിതവണ പാകിസ്ഥാൻ സന്ദർശിച്ചിട്ടുണ്ട്.
ഇയാളുടെ സഹോദരൻ അടുത്തിടെ സോപോറിലെ വീട്ടിൽ ത്രിവർണ പതാക ഉയർത്തിയത് വൻ വാർത്തയായിരുന്നു. എൻഐ എ സംഘവും പോലീസിനൊപ്പം ഇയാൾക്കായി തിരച്ചിൽ നടത്തി വരുന്നതിനിടയാണ് ഇയാൾ ഇപ്പോൾ പിടിയിലായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക