വളരെ ആദായകരമായ ഒന്നാണ് മത്സ്യകൃഷി. താല്പര്യമുള്ള കർഷകർക്ക് മത്സ്യകൃഷി ചെയ്യുന്നതിനായി അവസരം ഒരുക്കുകയാണ് പ്രധാനമന്ത്രി മത്സ്യ സമ്പത് യോജന പദ്ധതിയിലൂടെ.
ഇതിന്റെ ഭാഗമായി ബയോ ഫ്ലോക്ക്, റീ സർക്കുലേറ്ററി അക്വാ കൾച്ചർ സിസ്റ്റം, കുള നിർമ്മാണം, ഇന്റഗ്രേറ്റഡ് അലങ്കാര മത്സ്യപരിപാലന യൂണിറ്റ്( ശുദ്ധജലം), മത്സ്യ വിപണനത്തിനുള്ള മോട്ടോർസൈക്കിൾ വിത്ത് ഐസ് ബോക്സ്, ഓരു ജല കൂടുകൃഷി, ഓരു ജല കുളങ്ങളിലെ മത്സ്യകൃഷി തുടങ്ങിയ പദ്ധതികളിലേക്കാണ് താല്പര്യമുള്ള കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
താല്പര്യമുള്ള കർഷകർക്ക് ജനുവരി 10ന് മുമ്പായി രേഖകൾ സഹിതം അതത് മത്സ്യ ഭവനുകളിലോ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. പദ്ധതിക്ക് അപേക്ഷ സമർപ്പിക്കുന്നതിന്റെ വിശദവിവരങ്ങൾ അറിയുന്നതിനായി 0494-2666428 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക