ന്യൂജേഴ്സിയിലെ നെവാർക്കിൽ പള്ളിക്ക് പുറത്ത് ഇമാമിന് വെടിയേറ്റതായി റിപ്പോർട്ട്. ഇമാം ഹസൻ ഷെരീഫിനാണ് വെടിയേറ്റത്. ഉടൻ തന്നെ ഇദ്ദേഹത്തെ യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിൽ എത്തിക്കുമ്പോൾ അവശനിലയിലായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. അതേസമയം അതേസമയം വെടിവെക്കാനുള്ള കാരണം എന്തെന്ന് വ്യക്തമല്ല. വെടിവെപ്പിനെ തുടർന്ന് ന്യൂജേഴ്സിയിലെ ഗവർണർ ഫിൽ മർഫി പള്ളി സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രഖ്യാപിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മസ്ജിദ്-മുഹമ്മദ്-നെവാർക്ക് മസ്ജിദിന് പുറത്ത് രാവിലെ ആറുമണിക്ക് ശേഷമാണ് ഷരീഫിന് വെടിയേറ്റതെന്ന് നെവാർക്ക് പബ്ലിക് സേഫ്റ്റി ഡയറക്ടർ ഫ്രിറ്റ്സ് ഫ്രാഗെ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും പോലീസിന് ആരെയും പിടികൂടാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക