യുഎസ് സംസ്ഥാനമായ കാലിഫോർണിയയിലെ ഹിന്ദു ക്ഷേത്രത്തിൽ ഖലിസ്ഥാനി അനുകൂല ചുവരെഴുത്തുകൾ. ചുവരെഴുത്തുകൾ ഉപയോഗിച്ച് ക്ഷേത്രംവികൃതമാക്കിയതായി ആണ് പുറത്തു വരുന്ന റിപ്പോർട്ട്. കാലിഫോർണിയയിലെ ഹേവാർഡിലുള്ള ഷെരാവാലി ക്ഷേത്രത്തിലാണ് പുതിയ ഖലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്.
കാലിഫോർണിയയിലെ സ്വാമിനാരായൺ മന്ദിറിൽ ഇന്ത്യാവിരുദ്ധ ചുവരെഴുത്തുകൾ ഉപയോഗിച്ചതിന് ആഴ്ചകൾക്ക് ശേഷമാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഇത് കൂടാതെ അപകീർത്തിപ്പെടുത്തലിന്റെ ഒരു ഫോട്ടോയും ഹിന്ദു അമേരിക്കൻ ഫൗണ്ടേഷന്റെ (എച്ച്എഎഫ്) സോഷ്യൽ മീഡിയ പോസ്റ്റ് ചെയ്തു.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പോലീസിനെ വിവരമറിയിച്ചിട്ടുണ്ടെന്നും എക്സിലെ പോസ്റ്റിൽ സംഘടന പറഞ്ഞു. ഖലിസ്ഥാൻ വക്താക്കളിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന ഭീഷണിയും ഹിന്ദു വിരുദ്ധ നേതാക്കളിൽ നിന്നുള്ള സർവ്വവ്യാപിയായ അപകടസാധ്യതയും കണക്കിലെടുത്ത് സുരക്ഷാ ക്യാമറകളും അലാറം സംവിധാനങ്ങളും സ്ഥാപിക്കാൻ എച്ച്എഎഫ് ഹിന്ദു ക്ഷേത്രങ്ങളോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക