മമിതാ ബൈജു, നസ്ലിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി ചിത്രമാണ് പ്രേമലു. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
വിഷ്ണു വിജയുടെ സംഗീതത്തിൽ സഞ്ജിത് ഹെഗ്ഡെആലപിച്ച ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘കുട്ടി കുടിയേ’ എന്ന തുടങ്ങുന്ന ഗാനം ആലപിച്ച സഞ്ജിത് ഹെഗ്ഡെ വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിൽ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സഞ്ജിത്തിന്റെ ആദ്യ മലയാള ഗാനമാണിത്.
ഹൈദരാബാദ് പശ്ചാത്തലത്തിൽ എത്തുന്ന റൊമാന്റിക് കോമഡി എന്റർടൈയ്നറായ ചിത്രം സംവിധാനം ചെയ്യുന്നത് ഗിരീഷ് എ ഡിയാണ്. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി ഒരുക്കുന്ന ചിത്രമാണ് പ്രേമലു.
2024 ഫെബ്രുവരിയിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. അൽത്താഫ് സലീം, മീനാക്ഷി രവീന്ദ്രൻ, അഖില ഭാർഗവൻ, ശ്യാം മോഹൻ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക