ആലപ്പുഴ: ആലപ്പുഴയിൽ ‘വയൽക്കണ്ണൻ’ എന്നറിയപ്പെടുന്ന പുതിയ ഇനം പക്ഷിയെ കൂടി കണ്ടെത്തി. പുറക്കാട് ഗാന്ധി സ്മൃതിവനം ഭാഗത്ത് നിന്നാണ് പക്ഷിയെ കണ്ടെത്തിയത്. ചെറിയ കോഴിയുടെ വലിപ്പം മാത്രമാണ് ഈ പക്ഷിക്കുള്ളത്.
മഞ്ഞ നിറത്തിലുള്ള കണ്ണുകൾക്ക് സമീപം പുരികങ്ങൾക്ക് സമാനമായ കറുപ്പ് നിറവും മുഖത്ത് കൂടി പിന്നിലേക്ക് വെളുത്ത പുള്ളികളും കാണാം. സാധാരണ പക്ഷികളെക്കാൾ നീളമുള്ള കാലുകളാണ് ഇവയ്ക്കുള്ളത്. ശരീരത്തിലും ഇളംമഞ്ഞ ചേർന്ന വെള്ള നിറത്തിലാണ് ഇവയെ കാണപ്പെടുന്നത്.
വരണ്ട പ്രദേശങ്ങളിലാണ് വയൽക്കണ്ണനെ അധികവും കാണുന്നത്. ജില്ലയിലെ പക്ഷി നിരീക്ഷകരുടെ കൂട്ടായ്മയാണ് വയൽക്കണ്ണനെ കണ്ടെത്തിയത്. ഇതിന് പുറമെ കുങ്കുമക്കുരുവി, ചെന്തലയൻ, കരിന്തലയൻ, തിനക്കുരുവികൾ എന്നിവയുടെ സാന്നിധ്യവും പ്രദേശത്ത് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക