ആരോഗ്യമുള്ള ഹൃദയം ആണ് ആരോഗ്യമുള്ള ജീവിതത്തിന് ഏറെ ആവിശ്യം. ഇതിനായി ദിവസവും ഒരു മുട്ട കഴിച്ചാൽ മതിയെന്നാണ് വിദഗ്ധർ പറയുന്നത്. അതുപോലെ ദിവസവും മുട്ട കഴിക്കുകയാണെങ്കിൽ ഒട്ടനവധി ഗുണങ്ങൾ ലഭിക്കും. ഇവ എന്തെല്ലാമെന്ന് നോക്കാം.
ആഴ്ചയിൽ കുറഞ്ഞത് 12 മുട്ടയെങ്കിലും കഴിക്കുന്നതിലൂടെ ടൈപ്പ് 2 പ്രമേഹ രോഗികളിൽ ഹൃദ്രോഗ സാധ്യത കുറഞ്ഞേക്കാമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.
ദിവസവും ഒരു മുട്ട കഴിക്കുന്നത് ഹൃദ്രോഗ സാധ്യത 12 ശതമാനം കുറയ്ക്കുമെന്നും പഠനങ്ങൾ പറയുന്നു.
മുട്ടയിൽ പ്രോട്ടീനും മറ്റ് 9 അമിനോ ആസിഡുകളും കൂടാതെ ല്യൂട്ടിൻ എന്ന പോഷകവും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യം മികച്ചതാക്കുന്നു.
മുട്ടയിൽ വിറ്റാമിനുകൾ എ, ഡി, ബി, ബി 12 എന്നിവ കൂടാതെ ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങൾ കണ്ണുകൾക്ക് വളരെ ഗുണം ചെയ്യും.
ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, മുട്ടയുടെ വെള്ള ഭാഗം മാത്രം കഴിക്കുക.
അതേസമയം ശരീരഭാരം വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ മുട്ടയുടെ മഞ്ഞ ഭാഗം പ്രത്യേകിച്ച് കഴിക്കണം.
മുട്ട കഴിക്കുന്നത് എല്ലുകൾക്ക് ബലം നൽകും.
മുട്ടയുടെ മഞ്ഞക്കരുവിൽ ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ ശക്തിപ്പെടുത്തുകയും ചർമത്തിന് ആരോഗ്യ നൽകുകയും ചെയ്യുന്നു.
ശരീരത്തിൽ ഇരുമ്പിന്റെ കുറവുണ്ടെങ്കിൽ മുട്ടയുടെ മഞ്ഞ ഭാഗം ദിവസവും കഴിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക