കേരളത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ‘സീക്രട്ട് ഹോം’ എന്ന ക്രൈം ഡ്രാമാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അഭയകുമാർ കെ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം സന്തോഷ് ത്രിവിക്രമനാണ്.
ശിവദ, ചന്തുനാഥ്, അപർണ ദാസ്, അനു മോഹൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിൽ കുര്യൻ ആണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.
‘ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്’ എന്ന ടാഗ് ലൈനുമായിട്ടാണ് ഫസ്റ്റ് ലുക്ക് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക