നാഗ ചൈതന്യയും സായ് പല്ലവിയും ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തണ്ടേൽ’. ചന്തു മൊണ്ടതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
നാഗ ചൈതന്യ മത്സ്യത്തൊഴിലാളിയുടെ വേഷത്തിലെത്തുന്ന ചിത്രമാണിത്. പാകിസ്താൻ ജയിലിലാകുന്ന മത്സ്യത്തൊഴിലാളികളുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്. 2018 ൽ നടന്ന ഒരു യാഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
തണ്ടേൽ ഏപ്രിലിൽ തീയേറ്ററുകളിലെത്തും. ജിഎ 2 പിക്ചേഴ്സിന്റെ ബാനറിൽ അല്ലു അരവിന്ദാണ് ചിത്രം നിർമ്മിക്കുന്നത്. സംഗീത സംവിധാനം നിർവ്വഹിക്കുന്നത് ദേവിശ്രീ പ്രസാദാണ്. ചന്തു മൊണ്ടതി തന്നെയാണ് കഥയും തിരക്കഥയും ഒരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക