ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ മൂന്ന് തവണ കൂടി എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ജനുവരിയിലും ഫെബ്രുവരിയിലും പ്രധാനമന്ത്രി കേരളത്തിലെത്തുമെന്നാണ് സൂചന.
കൊച്ചിന് ഷിപ്പ് യാര്‍ഡ്, ദേശീയ പാത, കൊച്ചി മെട്രോ എന്നിവയുമായി ബന്ധപ്പെട്ട പരിപാടികളിലാവും അദ്ദേഹം പങ്കെടുക്കുകയെന്ന് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ്. റിപ്പോര്‍ട്ട് ചെയ്തു.
തൃശ്ശൂരില്‍ പ്രധാനമന്ത്രിയുടെ റോഡ്ഷോയും മഹിളാസമ്മേളനവും വലിയ വിജയമാണെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. ഇതിന്റെ തുടര്‍ച്ചയായാണ് പ്രധാനമന്ത്രി വീണ്ടും കേരളത്തിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക