അബുദാബി: ദുബൈയില്‍ ഇനി ഡ്രൈവിംഗ് ലൈസന്‍സിന് ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയിന്റ്മെന്റുകള്‍ ബുക്ക് ചെയ്യാനും റീഷെഡ്യൂള്‍ ചെയ്യാനും വാട്സ്ആപ്പ് വഴി അപേക്ഷിക്കാം. റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
ഉപയോക്താവിന്റെ ഫോണ്‍ നമ്പറുകളും രജിസ്റ്റര്‍ ചെയ്ത വിവരങ്ങളും മുന്‍കൂട്ടി ആധികാരികതയുള്ളതാണ്. അതിനാല്‍ ഔദ്യോഗിക ആപ്ലിക്കേഷന്‍ ഉപയോഗിക്കുകയോ ആര്‍ടിഎയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യേണ്ടതില്ല.
ഈ സേവനം അറബിയിലും ഇംഗ്ലീഷിലും ലഭ്യമാണ് . ഉപയോക്താക്കള്‍ക്ക് അവരുടെ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയിന്റ്മെന്റുകള്‍ ഷെഡ്യൂള്‍ ചെയ്യാനും പുതിയ സംവിധാനം വഴി സേവന ഫീസ് അടയ്ക്കാനും കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക