ധനുഷിന്റെ ഏറ്റവും പുതിയ ചിത്രം ‘ക്യാപ്റ്റൻ മില്ലറിന്റെ’ ട്രെയിലർ പുറത്തിറങ്ങി. പഞ്ച് ഡയലോഗുകളും മികച്ച ആക്ഷൻ രംഗങ്ങളും നിറഞ്ഞതാണ് ട്രെയിലർ.
വിപ്ലവ നായകനായാണ് ക്യാപ്റ്റൻ മില്ലറിൽ ധനുഷ് എത്തുന്നത്. നീട്ടി വളർത്തിയ താടിയും മുടിയുമുള്ളതടക്കം വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് ധനുഷ് ചിത്രത്തിലെത്തുന്നത്.
അരുൺ മാതേശ്വരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ഒരു പ്രധാനവേഷത്തിലുണ്ട്.
പ്രിയങ്ക അരുൾ മോഹൻ, ജയപ്രകാശ്, സുന്ദിപ് കിഷൻ, വിനോദ് കിഷൻ, ജോൺ കൊക്കെൻ, കാളി വെങ്കട്ട്, അദിതി ബാലൻ, നിവേദിത സതീഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക