വീടുകളിൽ മറ്റു മുറികൾക്കെന്ന പോലെ പ്രാധാന്യത്തോടെ നിർമ്മിക്കുന ഒന്നാണ് പൂജാമുറികൾ. വീടിന് ഭംഗി നൽകുന്നതിലുപരി അനുഗ്രഹവും പോസിറ്റീവ് വൈബ് പകരുന്നതായിരിക്കണം പൂജാമുറികളും. വീട്ടിലെ അംഗങ്ങൾക്ക് ക്ഷേമം നൽകുന്ന, പരമാവധി പോസിറ്റീവ് എനർജി നല്കുന്ന, ഏറ്റവും പവിത്രമായ സ്ഥലമായി പൂജാമുറി കണക്കാക്കപ്പെടുന്നു.
പൂജാമുറിയുമായി ബന്ധപ്പെട്ട ചില വാസ്തു നിയമങ്ങള്‍ വാസ്തു ശാസ്ത്രത്തിൽ വിശദീകരിച്ചിട്ടുണ്ട്. പൂജാമുറി പണിയുമ്പോള്‍ അവ പാലിച്ചില്ല എങ്കില്‍ നിങ്ങളുടെ ഭവനത്തില്‍ നെഗറ്റിവിറ്റി വര്‍ദ്ധിക്കുകയും കുടുംബാംഗങ്ങൾക്ക് നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യും. അതിനാല്‍ വീട്ടില്‍ പൂജാമുറി നിര്‍മ്മിക്കുമ്പോള്‍ വാസ്തു നിയമങ്ങൾ പാലിക്കേണ്ടത് പ്രധാനമാണ്. ഇത് വീട്ടിൽ പോസിറ്റിവിറ്റി കൊണ്ടുവരുകയും വീട്ടിലെ അംഗങ്ങൾക്ക് പുരോഗതി നല്‍കുകയും ചെയ്യുന്നു.
വീടു പണിയുമ്പോൾ ഏതു ഭാഗത്ത് പൂജാമുറി വേണം എന്ന് ആദ്യം നിശ്ചയിക്കാവുന്നതേയുള്ളൂ. പൂജാമുറിയിൽ സാധാരണ കിഴക്കോട്ടോ പടിഞ്ഞാട്ടോ തിരിഞ്ഞാണ് ആരാധിക്കുക. പൂജാമുറി വീടിന്റെ കിഴക്കു വശത്താണെന്ന് കരുതുക. അപ്പോൾ അത് പടിഞ്ഞാട്ട് തിരിച്ചുവയ്ക്കണമെന്നു പറയും. എന്താണതിനു കാരണമെന്നു ചോദിച്ചാല്‍ ആ ചൈതന്യത്തിന്റെ സംരക്ഷണയിൽ നമ്മൾ കഴിയുന്നു എന്നാണ് സങ്കല്പം. ആ സംരക്ഷണത്തിലാണ് കഴിയുന്നതെങ്കിൽ ആ ദേവന്റെ മുൻപിലായിരിക്കണം നമ്മുടെ ഗൃഹം
വാസ്തു ശാസ്ത്രം അനുസരിച്ച്, വീട്ടിൽ ഒരു പൂജാമുറി പണിയുമ്പോള്‍ അതിന്റെ ദിശയിൽ അതീവ ശ്രദ്ധ പുലർത്തണം. എല്ലായ്പ്പോഴും വടക്ക് അല്ലെങ്കിൽ വടക്ക് കിഴക്ക് ദിശയിലാണ് പൂജാമുറി നിര്‍മ്മിക്കേണ്ടത്. ഈ ദിശകളിൽ പൂജാമുറി പണിയുന്നത് ഐശ്വര്യമായി കണക്കാക്കപ്പെടുന്നു. ഇത് വീട്ടിൽ പോസിറ്റീവ് എനർജി സൃഷ്ടിക്കുന്നു.
വാസ്തു വിദഗ്ധരുടെ അഭിപ്രായത്തിൽ, പൂജാമുറിയുടെ സ്ഥാനവും പ്രധാനമാണ്. ടോയ്ലറ്റിന്റെ മുന്നിലോ ഗോവണിക്ക് താഴെയോ വീടിന്റെ പ്രധാന വാതിലിന് മുന്നിലോ ഒരിക്കലും പൂജാമുറി പണിയരുത്. ഇത് അശുഭകരമായി കണക്കാക്കപ്പെടുന്നു. കൂടാതെ, ഇത് കുടുംബാംഗങ്ങൾക്ക് ദോഷം വരുത്തുകയും ചെയ്യുന്നു.
വാസ്തു ശാസ്ത്ര പ്രകാരം, പൂജാമുറിയില്‍ ആരാധന നടത്തുമ്പോള്‍ നിങ്ങളുടെ മുഖം എപ്പോഴും കിഴക്കോട്ട് ആയിരിക്കണമെന്ന് ഓർമ്മിക്കുക. കിഴക്കോട്ട് ദർശനമായി ആരാധിക്കുന്നത് വീട്ടിൽ സന്തോഷവും ഐശ്വര്യവും കൊണ്ടുവരുമെന്നും ഗൃഹനാഥൻ പുരോഗതി നേടുമെന്നും പറയപ്പെടുന്നു.
അതേസമയം പടിഞ്ഞാറോട്ട് ദർശനമായി ആരാധിക്കുന്നത് സമ്പത്ത് വർദ്ധിപ്പിക്കുന്നു. ആരാധന നടത്തുമ്പോൾ തെക്ക് ദിശയിലേക്ക് ഒരിക്കലും തിരിഞ്ഞ് നിൽക്കരുതെന്ന് ഓർമ്മിക്കുക.
വാസ്തു ശാസ്ത്രപ്രകാരം ദേവീദേവന്മാരുടെ വിഗ്രഹങ്ങൾ പൂജാമുറിയില്‍ വയ്ക്കുമ്പോൾ, വിഗ്രഹം വളരെ വലുതായിരിക്കരുത് എന്ന് ഓർമ്മിക്കുക. പൂജാമുറിയില്‍ 7 ഇഞ്ചിൽ കൂടുതൽ ഉയരമുള്ള വിഗ്രഹം ഒരിക്കലും സൂക്ഷിക്കരുത്.
പൂജാമുറികളിൽ തകർന്ന ചിത്രങ്ങളോ വിഗ്രഹങ്ങളോ സ്ഥാപിക്കാൻ പാടില്ല. അന്തരിച്ച ബന്ധുക്കളുടെ ചിത്രങ്ങളും ഇവിടെ സൂക്ഷിക്കുന്നത് ശരിയല്ല. തൂക്കുവിളക്കുകൾക്ക് പകരം പരമ്പരാഗത നിലവിളക്കുകളാണ് പൂജാമുറികൾക്ക് അനുയോജ്യം.
കൃത്യമായി പരിപാലിക്കാൻ സാധിക്കില്ലെങ്കിൽ പൂജാമുറികളിൽ കൃഷ്ണശില, സ്വർണ്ണം, വെള്ളി, പഞ്ചലോഹ വിഗ്രഹങ്ങൾ, സാളഗ്രാമം, ശ്രീചക്രം എന്നിവ സ്ഥാപിക്കാതിരിക്കുകയാകും നല്ലത്. പൂജാമുറിയിൽ വിഗ്രഹങ്ങളും ചിത്രങ്ങളും മുറിയുടെ വടക്ക് കിഴക്ക് വശത്തായിരിക്കണം വയ്ക്കേണ്ടത്. മാത്രമല്ല കർപ്പൂര ആരതി ഹോമകുണ്ഡം എന്നിവ തെക്ക് കിഴക്ക് മൂലയിലാകണം.
നിങ്ങൾ മതഗ്രന്ഥങ്ങൾ സൂക്ഷിക്കുകയാണെങ്കിൽ, അവ പൂജാമുറിയില്‍ മാത്രം വയ്ക്കാന്‍ ശ്രദ്ധിക്കുക, അവിടെവച്ച് മാത്രം വായിക്കുക. ഇത് പോസിറ്റിവിറ്റി വർദ്ധിപ്പിക്കുന്നു.
പൂജാമുറിയുടെ ചുവരില്‍ കടും നിറങ്ങള്‍ ഒഴിവാക്കി വെള്ള, നീല തുടങ്ങിയ നിറങ്ങള്‍ ഉപയോഗിക്കുക. പൂജാമുറി വൃത്തിയായി സൂക്ഷിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക