കല്യാശ്ശേരി എംഎൽഎ എം വിജിനുമായുള്ള തർക്കത്തിൽ എസ്ഐ ഷമീലിന് നേരെ നടപടിക്ക് ശുപാർശ. കണ്ണൂർ എസിപി ആണ് എംഎൽഎ യുമായുള്ള തർക്കത്തിൽ എസ് ഐ ഷമീലിനെതിരെ നടപടിക്ക് ശുപാർശ ചെയ്തത്.
എംഎൽഎയെ തനിക്ക് മനസ്സിലായില്ലെന്നും നേഴ്സ് അസോസിയേഷന്റെ ഭാരവാഹിയാണ് എന്നാണ് കരുതിയത് എന്നും എസ് ഐ ഷമീൽ മൊഴി നൽകിയിട്ടുണ്ട്. സംഭവസ്ഥലത്തുണ്ടായിരുന്ന വനിതാ പോലീസുകാരും എംഎൽഎയെ തങ്ങൾക്ക് മനസ്സിലായില്ലെന്ന മൊഴിയാണ് നൽകിയിരിക്കുന്നത്.
എംഎൽഎ പ്രകോപിതനായതിന് കാരണം എംഎൽഎയുടെ എസ് ഐ മോശമായി പെരുമാറിയതാണ് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് അന്വേഷണ റിപ്പോർട്ട് കൈമാറിയ ശേഷം ഉടൻതന്നെ എസ്ഐക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക