കഴിഞ്ഞ 14 വര്‍ഷമായി അത്താഴം കഴിക്കാറില്ലെന്ന് നടന് മനോജ് ബാജ്പേയി. ഭാരത്തിന്റെയും അസുഖത്തിന്റെയും കാര്യമെടുത്താല്‍ ഭക്ഷണമാണ് പ്രധാന വില്ലന്‍. അത്താഴം കഴിക്കുന്നത് ഒഴിവാക്കിയാല്‍ പലരോഗങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് സ്വയം സംരക്ഷിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണം വളരെയധികം ഇഷ്ടപ്പെടുന്ന ആളാണെന്നും അതുകൊണ്ടാണ് ആഹാരം കഴിക്കുന്നത് താന്‍ നിര്‍ത്തിയതെന്നും നടന് വ്യക്തമാക്കി.
ആഹാരത്തെ ഇത്രയധികം ഇഷ്ടപ്പെടുന്ന ആള് ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തതിന്റെ കാരണം നിങ്ങളെ അത്ഭുതപ്പെടുത്തും. കാരണം ഉച്ചക്ക് എനിക്ക് ഇഷ്ടപ്പെട്ട വിഭവങ്ങള്‍ ഉള്‍പ്പെടുത്തി നല്ലത് പോലെ ഞാന്‍ കഴിക്കും. ചോറും റൊട്ടിയും എനിക്ക് ഇഷ്ടപ്പെട്ട പച്ചക്കറിയും നോണ്‍ വെജ് കറികളുമെല്ലാം ഉച്ചയൂണിന് ഉണ്ടാകും’- നടന് പറഞ്ഞു.
ഭക്ഷണം നിയന്ത്രിക്കുന്നത് പോലെ യോഗയും മെഡിറ്റേഷന്‍ ചെയ്യാറുണ്ടെന്നും നടന് അഭിമുഖത്തില്‍ വ്യക്തമാക്കി. ‘മാനസികാരോഗ്യവും വളരെ പ്രധാനപ്പെട്ടതാണ്. ഞാന്‍ യോഗയും മെഡിറ്റേഷന്‍ ചെയ്യാറുണ്ട്. മാനസികാരോഗ്യം പോലെ അത്രയും പ്രധാനപ്പെട്ടതല്ല ആബ്സ്. ഒരു പ്രത്യേക രൂപഘടനക്ക് വേണ്ടിയല്ല ഇതൊക്കെ ചെയ്യുന്നത്. എനിക്ക് ആബ്സ് വേണമെന്ന് തീരുമാനിച്ചാല്‍, എന്നെക്കൊണ്ട് സാധിക്കും. പക്ഷേ എനിക്ക് അതല്ല വേണ്ടതെന്നും മനോജ് ബാജ്പേയി പറഞ്ഞു.
മുത്തച്ഛനില്‍ നിന്നാണ് ഇത്തരത്തിലുള്ള ജീവിതശൈലി തനിക്ക് കിട്ടിയതെന്നും നേരത്തെ നല്കിയ ഒരു അഭിമുഖത്തില്‍ നടന് വ്യക്തമാക്കിയിരുന്നു. മുത്തച്ഛന് ശീലിച്ച ശൈലി പിന്തുടര്ന്നപ്പോള് തന്റെ ഭാരം നിയന്ത്രണത്തിലായെന്നും ശരീരത്തില്‍ മാറ്റങ്ങള്‍ തോന്നിയെന്നും നടന് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക